മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് അഞ്ചിന് തന്ത്രി കണീര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എകെ സുധീർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എംഎസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും.
പതിനെട്ടാംപടിക്കു മുന്നിലെ ആഴിയിൽ അഗ്‌നി പകർന്ന ശേഷമാണ് ഭക്തരെ സന്നിധാനത്തേക്കു ദർശനത്തിനായി പ്രവേശിപ്പിക്കുക. നിയുക്ത മേൽശാന്തിമാരാകും നടതുറക്കുക. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ദേവസ്വം ബോർഡ് പ്രിസഡന്റ് എൻ വാസുവും നാളെ സന്നിധാനത്തെത്തും മന്ത്രിയുടെ അധ്യഷതയിൽ പ്രത്യേക അവലോകന യോഗവും നാളെ ചേരുന്നുണ്ട്. യുവതി പ്രവേശന വിധിയും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഉണ്ടായ വരുമാന നഷ്ടം ഇത്തവണ പുതിയ സാഹചര്യത്തിൽ നികത്താനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here