ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ പാമ്പ്; ബൈക്ക് മറിഞ്ഞ് യുവാവ് നിലത്തു വീണു: വീഡിയോ

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളിൽ പാമ്പ് നിൽക്കുന്നതു കണ്ട് പരിഭ്രാന്തനായ യുവാവ് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് റോഡിൽ തെറിച്ച് വീണു. ആലുവ കുട്ടമശ്ശേരിക്കടുത്ത് രാത്രി പത്തു മണിയോടു കൂടിയാണ് സംഭവം ഉണ്ടായത്. മാറമ്പിള്ളി എംഇഎസ് കോളജിനു സമീപം താമസിക്കുന്ന മാട്ടായിൽ സക്കരിയയാണ് ബൈക്കിൽ പാമ്പിനെ കണ്ടതോടെ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.
ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിന് അകത്തേക്ക് വലിഞ്ഞ പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു. യുവാവ് അപകടത്തിൽപ്പെടുന്ന ദൃശ്യം സമീപത്തെ സ്ഥാപനത്തിൻ്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരിൽ ആരോ പകർത്തിയ വീഡിയോയും പുറത്തായിട്ടുണ്ട്. പാമ്പിനെ ബൈക്കിൽ നിന്ന് പുറത്തു ചാടിക്കുന്ന ഇവർ അതിനെ തല്ലിക്കൊല്ലുന്നതും ചത്ത് പാമ്പിനെപ്പറ്റി വിവരിക്കുന്നതും വീഡിയോയിൽ കാണാം.
നേരത്തെ വാഹനത്തിൽ കയറിപ്പറ്റിയ പാമ്പ്, ഓടിക്കൊണ്ടിരുന്നപ്പോൾ ഹെഡ്ലൈറ്റ് മുകളിലേക്ക് കയറി പത്തി വിടർത്തുകയായിരുന്നു. വെള്ളിക്കെട്ടൻ ഇനത്തിൽ പെട്ട പാമ്പാണ് കയറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here