Advertisement

കൂടത്തായി കൊലപാതക പരമ്പര; മരണങ്ങൾ വിഷം ഉള്ളിൽ ചെന്നുള്ളതെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്

November 16, 2019
0 minutes Read

കൂടത്തായിലെ മരണങ്ങൾ വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. മരണം സയനൈഡ് ആകാമെന്നും മെഡിക്കൽ ബോർഡ് അന്വേഷണ സംഘത്തെ അറിയിച്ചു. അതേസമയം റോയി തോമസ് വധക്കേസിൽ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി.

വിഷം കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് കൂടത്തായിലെ മരണങ്ങൾ സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തൽ ശരിവെക്കുന്നതാണ് മെഡിക്കൽ ബോർഡിന്റെയും കണ്ടെത്തൽ. മരണം സയനൈഡ് മൂലം ആവാമെന്നാണ് റിപ്പോർട്ടിലുള്ളത്. മാസങ്ങളായി നടത്തിയ അന്വേഷണത്തിൽ ലഭിച്ച മെഡിക്കൽ രേഖകൾ സഹിതമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. സമാന സമാന സ്വഭാവത്തിലായിരുന്നു ബാക്കിയുള്ളവരുടെ മരണം.

2015ൽ ആൽഫൈൻ തൊണ്ടയില് ഭക്ഷണം കുരുങ്ങിയാണ് മരിച്ചതെന്നായിരുന്നു ജോളിയുടെ ആദ്യ മൊഴി. എന്നാൽ, ആൽഫൈൻ മരണ സമയത്ത് നിലവിളിച്ചതായിട്ടുള്ള നിർണായക ദൃക്‌സാക്ഷി മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണ കുരുങ്ങിയാൽ നിലവിളിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് അന്വേഷണ സംഘത്തെ അറിയിച്ചു. കേസിൽ ഇത് നിർണായയാണ്.

അതേസമയം, വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട ഫറോക്കിലെ സ്ഥാപനത്തിൽ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.കൂടാതെ റോയി തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളി ,രണ്ടാം പ്രതി എം എസ് മാത്യു , മൂന്നാം പ്രജുകുമാർ എന്നിവരുടെ റിമാൻഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. താമരശ്ശേരി കോടതിയാണ് മൂന്നു പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top