യുവതികളെ തടയാൻ പമ്പയിൽ ചെക്ക് പോസ്റ്റ് ഉണ്ടാവിലെന്ന് ഡിജിപി

ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയാൻ പമ്പയിൽ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ദർശനത്തിന് യുവതികളെ അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിനു പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രസ്താവന.
യുവതികൾ മല കയറാൻ വന്നാൽ വേണ്ട നടപടികൾ സ്വീകരിക്കും. ശബരിമലയിൽ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിധിക്ക് വ്യക്തത വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. തത്ക്കാലം യുവതീ പ്രവേശനമില്ലെന്ന സർക്കാർ നിലപാട് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചിരുന്നു. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
കോടതി വിധിയിലെ അവ്യക്തത നീക്കാൻ വിദഗ്ധ നിയമോപദേശം തേടുമെന്നും വിശ്വാസികളെ സർക്കാരിനെതിരാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും എകെബാലൻ പറഞ്ഞു. വിശ്വാസികളായ യുവതികൾ ദർശനത്തിനെത്തില്ലെന്ന് മന്ത്രി എംഎം മണിയും പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here