Advertisement

ഐഎഫ്എഫ്‌ഐയില്‍ 1956-മധ്യതിരുവിതാംകൂര്‍ എന്ന മലയാള ചിത്രവും

November 17, 2019
1 minute Read

ഗോവയില്‍ നടക്കുന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിംബസാറില്‍ വ്യൂവിംഗ് റൂം റെക്കമന്‍ഡ്‌സ് വിഭാഗത്തിലേക്ക് 1956-മധ്യതിരുവിതാംകൂര്‍ എന്ന മലയാളം ചിത്രവും. ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ചലച്ചിത്രമാണ് 1956-മധ്യതിരുവിതാംകൂര്‍. 22-ന് രവിലെ 11 മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ബുസാനില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരുടെ കഥപറയുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് 1956, മധ്യതിരുവിതാംകൂര്‍.

22 ഫീമെയില്‍ കോട്ടയം , ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. ഡോണിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഡോണിന്റെ ആദ്യ ചിത്രങ്ങളായ ശവം, വിത്ത് എന്നി ചിത്രങ്ങളും വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top