ആശ്വാസക്കാറ്റ്; ഡൽഹിയിലെ വായു മലിനീകരണത്തിന് നേരിയ ആശ്വാസം
കാറ്റിന്റെ വേഗത വർധിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണത്തിന് നേരിയ ആശ്വാസം. പലയിടങ്ങളിലും വായു മലിനീകരണ തോത് 400ൽ താഴെയായി. കഴിഞ്ഞ ദിവസം വായു നിലവാരസൂചി 500 മുകളിൽ രേഖപ്പെടുത്തിയപ്പോൾ ഇന്നത് 400ൽ താഴെയാണ്.
കാറ്റിന്റെ വേഗത വർധിച്ചതാണ് ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെടാൻ കാരണം. രണ്ടു ദിവസം കൂടി കാറ്റ് തുടരുമെന്നാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയാണെങ്കിൽ മലിനീകരണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. മലിനീകരണം കുറക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, ഡൽഹി സർക്കാർ മലിനീകരണം കുറക്കുന്നതിന് പകരം ഒളിച്ച് കളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അവസാനിച്ച ഒറ്റ ഇരട്ട വാഹന നിയന്ത്രണ പദ്ധതി തുടരുന്ന കാര്യത്തിൽ നാളെ ഡൽഹി സർക്കാർ തീരുമാനമെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here