പെട്രോൾ വില കൂട്ടിയതിനെതിരെ ഇറാനിൽ പ്രതിക്ഷേധം ശക്തമാകുന്നു

ഇറാനിൽ പെട്രോൾ വില കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 50 ശതമാനത്തിലധികം വിലയാണ് കൂട്ടിയത്. സബ്‌സിഡികളും വെട്ടിക്കുറച്ചതോടെയാണ് ജനം തെരുവിൽ ഇറങ്ങിയത്.
തലസ്ഥാന നഗരമായ ടെഹ്‌റാനിലുൾപ്പെടെ ജനങ്ങൾ വാഹനങ്ങൾ കത്തിച്ചു. മഷ്ഹാദ്, ബിർജാന്ദ്, ഷിറാസ്, ബന്ദർ അബാസ് തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധം അരങ്ങേറി.സുരക്ഷ സേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്കു പരിക്കേറ്റു.
യുഎസ് ഉപരോധം മൂലം തകർന്ന സമ്പത്ത് ഘടനയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച മുതൽ ഇറാനിൽ പെട്രോൾ വില 50 ശതമാനം വർധിപ്പിച്ചത്. പ്രതിഷേധത്തെ അടിച്ചമർത്തുമെന്ന് സർക്കാർ വ്യക്തമാക്കി. പ്രക്ഷോഭത്തിന് പിന്നിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടെന്നും സർക്കാർ ആരോപിച്ചു. പെട്രോളിനുണ്ടായിരുന്ന സബ്‌സിഡി എടുത്തുകളയുന്നതോടെ ലഭിക്കുന്ന തുക താഴ്ന്ന വരുമാനക്കാരുടെ ക്ഷേമത്തിന് ഉപകരിക്കുമെന്നാണു സർക്കാർ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here