ജെഎൻയുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം

ജെഎൻയുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം. ജെഎൻയുവിൽ നടത്തുന്നത് മോദി മോഡൽ അടിയന്തരാവസ്ഥയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎപിഎ വിഷയത്തിൽ സിപിഐഎം നിലപാട് യെച്ചൂരി വീണ്ടും ആവർത്തിച്ചു. യുഎപിഎയ്ക്ക് എതിരാണ് സിപിഐഎമ്മെന്ന് യെച്ചൂരി പറഞ്ഞു. പക്ഷെ രാജ്യത്ത് യുഎപിഎ നിലനിൽക്കുന്നുണ്ട്. യുഎപിഎയുടെ ഇരകളിൽ അധികവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിലെ പാർട്ടി നേതാക്കൾക്ക് യുഎപിഎയിലുള്ള പാർട്ടി നിലപാട് നന്നായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here