ഫാത്തിമ ലത്തീഫിന്റെ മരണം; അനുനയ നീക്കവുമായി ഐഐടി; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ വിദ്യാർത്ഥികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി മദ്രാസ് ഐഐടി. വിദ്യാർത്ഥികളുടെ സമര നോട്ടീസിന് ഐഐടി ഡീൻ മറുപടി നൽകി. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ബാഹ്യ ഏജൻസി പരിഗണനയിലെന്ന് മറുപടിയിൽ പറയുന്നു. ഫാത്തിമയുടെ മരണം ആഭ്യന്തര സമിതി പരിശോധിക്കണം എന്നതടക്കം വിദ്യാർഥികൾ ഉന്നയിച്ച മറ്റു വിഷയങ്ങളിൽ മൗനം പാലിക്കുകയാണ്.
അതേസമയം, ഡീനിന്റെ മറുപടി തൃപ്തികരമല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതിനിടെ, ഫാത്തിമ ലത്തീഫിന്റെ മരണം ലോക്‌സഭയിലും ചർച്ചയായി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here