അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

ട്രാൻസ്ജെഡർ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോർജ് ആണ്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ പേരമ്പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്. ‘യഥാർത്ഥ ജീവിതത്തിലെ നായിക തന്നെയാണ് സിനിമയിലെയും നായിക. ഒരു ട്രാൻസ് ജെൻഡറിന്റെ ജീവിതം ആഴത്തിൽ ചർച്ച ചെയുന്നതായിരിക്കും സിനിമ’ എന്ന് അഞ്ജലി അമീർ പറഞ്ഞു.

മാധ്യമപ്രവർത്തകനായ വികെ അജിത് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More