Advertisement

ചിലന്തിയുടെ പേര് സച്ചിൻ തെണ്ടുൽക്കർ; പേര് നൽകിയത് സച്ചിന്റെ ആരാധകനായ യുവ ഗവേഷകൻ

November 18, 2019
1 minute Read

ലോകം മുഴുവൻ ആരാധിക്കുന്ന ഒരു വ്യക്തിത്വമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റേത്. ആരാധന കൂടി പലരും സച്ചിന്റെ പേര് പോലും സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ, ഒരു യുവ ഗവേഷകനായ സച്ചിൻ ആരാധകൻ താൻ പുതുതായി കണ്ടെത്തിയ ചിലന്തി വർഗത്തിന് സച്ചിന്റെ പേര് നൽകിയിരിക്കുകയാണ്. ഗുജറാത്ത് എക്കോളജിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷനിലെ ജൂനിയർ റിസർച്ചറായ ധ്രുവ് പ്രജാപതിയാണ് രണ്ട് ചിലന്തി വർഗങ്ങളെ കണ്ടെത്തിയത് ഇതിൽ ഒന്നിന് ‘മരെൻഗോ സച്ചിൻ തെണ്ടുൽക്കർ’ എന്ന് പേര് നൽകിയത്. സച്ചിനോടുള്ള കടുത്ത ആരാധനയാണ് പേര് നൽകാൻ കാരണമെന്ന് ധ്രുവ് പറയുന്നു.

മറ്റൊന്നിന് നൽകിയത്, കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരാണ്. ‘ഏഷ്യൻ ജമ്പിങ് സ്പൈഡേഴ്സ്’ വിഭാഗത്തിൽപ്പെടുന്ന ചിലന്തികളെയാണ് ധ്രുവ് കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top