Advertisement

ശബരിമല ദർശനത്തിന് എത്തിയ 12 വയസുകാരിയെ പൊലീസ് തടഞ്ഞു

November 19, 2019
Google News 0 minutes Read

ശബരിമല ദർശനത്തിന് എത്തിയ 12 വയസുകാരിയെ പമ്പയിൽ പൊലീസ് തടഞ്ഞു. പിതാവിനും ബന്ധുക്കൾക്കുമൊപ്പം സന്നിധാനത്തേക്ക് പോകാൻ എത്തിയ പോണ്ടിച്ചേരി സ്വദേശിയായ കുട്ടിയെയാണ് പൊലീസ് തടഞ്ഞത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം വനിതാ പൊലീസ് സംരക്ഷണത്തിൽ കുട്ടിയെ പമ്പയിൽ നിർത്തുകയും പിതാവടക്കമുള്ള ബന്ധുക്കൾ സന്നിധാനത്തേക്ക് പോകുകയും ചെയ്തു.

പമ്പയിലെത്തിയ പെൺകുട്ടി ഉൾപ്പെടെയുള്ളവരെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച പൊലീസ് തടയുകയായിരുന്നു. വെർച്വൽ ക്യൂവിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തപ്പോൾ കുട്ടിക്ക് പത്ത് വയസെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പമ്പയിലെ ഗാർഡിന് മുന്നിൽ വനിതാ പൊലീസുകാർ ആധാർ കാർഡ് പരിശോധിച്ചപ്പോൾ പെൺകുട്ടിക്ക് പ്രായം 12 ആണെന്ന് കണ്ടെത്തി.
ഇതോടെയാണ് പൊലീസ് വിലക്കിയത്. അതേസമയം ശബരിമലയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയും പിതാവും കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. എന്നാൽ പോലീസ് വഴങ്ങിയില്ല. തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കുട്ടിയെ വനിതാ പൊലീസ് സുരക്ഷയിൽ പമ്പയിൽ തന്നെ നിർത്തുകയായിരുന്നു.

കുട്ടിയുടെ ഇരുമുടിക്കെട്ടുമായി പിതാവും, ബന്ധുക്കളും മലകയറി. അതേസമയം മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമല ദർശനത്തിനെത്തിയ 7 പേരെയാണ് ഇതുവരെ പൊലീസ് പമ്പയിൽ നിന്ന് മടക്കി അയച്ചത്. അന്യസംസ്ഥാനക്കാരായ ഇവരെല്ലാവരും ശബരിമലയിലെ പ്രായപരിധി നിബന്ധനകളുമായി ബന്ധപ്പെട്ട ആചാരങ്ങൾ അറിയാതെ എത്തിയവരാണെന്ന് പൊലീസ് പറയുന്നു. മുൻകാലങ്ങളിലും ഇത്തരത്തിൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് അറിയാതെ യുവതികൾ എത്താറുണ്ടെന്നും, ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കാറുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here