Advertisement

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

November 19, 2019
Google News 0 minutes Read
self financing medical colleges approach HC for doubling fees

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ പാസാക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് തിരുത്തും. എറെ പ്രതിഷേധങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് ബിൽ ഇന്ന് കേന്ദ്രസർക്കാർ പിൻവലിക്കുന്നത്.

1967 ലെ ഇന്ത്യൻ മെഡിയ്ക്കൽ കൌൺസിൽ അക്ടിനെ ഭേഭഗതി ചെയ്യുന്ന ബിൽ ഇപ്പോൾ രാജ്യസഭയുടെ മേശപ്പുറത്താണ് ഉള്ളത്. ഭേഭഗതി ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ രാജ്യത്താകെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭേഭഗതി ബിൽ അവതരണത്തിൽ നിന്ന് പിന്മാറാനുള്ള കേന്ദ്രസർക്കാർ തിരുമാനം. ഭേഭഗതി ബില്ലിന് അനുബന്ധമായി അവതരിപ്പിച്ച നാഷണൽ കമ്മീഷൻ ഫോർ ഹ്യൂമൻ റിസോഴ്‌സ് ഫോർ ഹെൽത്ത് ബില്ലും കേന്ദ്രസർക്കാർ പിൻവലിക്കും. ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ആണ് ബില്ല് പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിക്കുക.

ജാലിയൻ വാലാബാഗ് ഭേശിയ സ്മാരക ഭേഭഗതി, സരോഗസി റഗുലേഷൻ, തുടങ്ങിയ ബില്ലുകളിലെ ചർച്ചയും പാസാക്കലും ആണ് രാജ്യസഭയുടെ ഇന്നത്തെ നിയമനിർമ്മാണ അജണ്ട. ഡൽഹിയിലെ വായുമലിനികരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക്‌സഭയിൽ ഇന്ന് ഹ്യസ്വ ചർച്ചനടക്കും. അതേസമയം കാശ്മീർ അടക്കമുള്ള വിഷയങ്ങൾ ഇന്നും പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

റൂൾ 193 അനുസരിച്ച് ലോക്‌സഭയിൽ നിയമനിർമ്മാണ അജണ്ടകൾക്ക് ശേഷമാണ് ഡൽഹിയിലെ വായുമലിനീകരണവുമായ് ബന്ധപ്പെട്ട വിഷയത്തിൽ ഹ്യസ്വ ചർച്ചനടക്കുക.. കോൺഗ്രസ് നേതാവ് മനിഷ് തിവാരിയുടെ നോട്ടിസിനെ അധികരിച്ച് നടക്കുന്ന ചർച്ച ഉപസംഹരിച്ച് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേഡ്ക്കർ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കും. ഇന്നലെ ആരംഭിച്ച ചിട്ടിഫണ്ട് ബില്ലിന്മേലുള്ള ചർച്ചയും ഇന്ന് ലോക്‌സഭ പൂർത്തിയാക്കി ബില്ല് വോട്ടിനിടും. അതേസമയം കശ്മീർ അടക്കമുള്ള വിഷയങ്ങൾ കൂടുതൽ ശക്തമായി ഇരുസഭകളിലും ഇന്ന് മുതൽ ഉന്നയിക്കാനാണ് കോൺഗ്രസ് തിരുമാനം. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഇന്നും ഇരുസഭകളിലും ഉന്നയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here