Advertisement

പെൻഗ്വിൻ സ്വവർഗ കമിതാക്കളുടെ മുട്ടമോഷണം; ലക്ഷ്യം, അച്ഛന്മാരാവുക!

November 19, 2019
3 minutes Read

പെൻഗ്വിൻ വർഗത്തിൻ്റെ ജീവിതം ഏറെ ബുദ്ധിമുട്ടേറിയതാണ്. കാണാൻ ചന്തമുണ്ടെങ്കിലും അവ പുതു തലമുറക്ക് ജന്മ നൽകുന്ന രീതിയും അവരെ വളർത്തിയെടുക്കാനുള്ള കഷ്ടപ്പാടുകളും സമാനതകളില്ലാത്തതാണ്. മുട്ടയിട്ടതിനു ശേഷം അമ്മയിൽ നിന്നും അച്ഛൻ മുട്ട സ്വീകരിക്കുമ്പോൾ നിലത്തു വീണു പോകുന്ന മുട്ടകൾ പരസ്പരം മോഷ്ടിക്കുന്നതും പതിവാണ്. ഇപ്പോഴിതാ സ്വവർഗ പെൻഗ്വിൻ കമിതാക്കൾ ഒരു മുട്ട മോഷ്ടിച്ച് വാർത്തകളിൽ നിറയുകയാണ്.

പെൻഗ്വിനുകളിലെ സ്വവർഗ പ്രണയം സാധാരണയാണ്. എന്നാൽ സ്വവർഗ പ്രണയിനികൾ മുട്ട മോഷ്ടിക്കുന്നത് സാധാരണയല്ല. നെതർലൻഡിലെ ഡിരെന്‍പാര്‍ക്ക് അമേഴ്‌സ്ഫൂട്ട് എന്ന മൃഗശാലയിലെ ആഫ്രിക്കൻ പെൻഗ്വിനുകളാണ് മുട്ട മോഷ്ടിച്ചത്. മുട്ട മോഷ്ടിച്ച ഇവർ പൊരുന്നയിരിക്കുന്നുമുണ്ട്. മുട്ട വിരിഞ്ഞ് കുഞ്ഞു പുറത്തു വരുന്ന ദിവസം ചരിത്രം കുറിക്കപ്പെടുമെന്നാണ് വാർത്തയോടുള്ള ട്വിറ്റർ ലോകത്തിൻ്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top