Advertisement

വാഹനം ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ട്; ഡൈവറുടെ ലൈസൻസ് റദ്ദാക്കി പൊലീസ്: വീഡിയോ

November 19, 2019
1 minute Read

വാഹനം ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി കേരള പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 30 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുകയാണ്.

‘ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്’- വീഡിയോ പങ്കു വെച്ച് പൊലീസ് കുറിക്കുന്നു.

പ്രണയവർണങ്ങൾ എന്ന സിനിമയിലെ ആരോ വിരൽ മീട്ടി എന്ന പാട്ടാണ് ഡ്രൈവർ പാടുന്നത്. ഇടത്തേക്കയ്യിൽ സ്റ്റിയറിംഗ് വീൽ പിടിച്ച് വലത്തേക്കയ്യിൽ മൈക്ക് പിടിച്ചു കൊണ്ടാണ് പാട്ട്.

കഴിഞ്ഞ ദിവസം പുതുക്കിയ ട്രാഫിക്ക് പിഴയെപ്പറ്റിയുള്ള കേരള പൊലീസിൻ്റെ ട്രോൾ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതലും മീമുകളിലൂടെ ട്രോൾ ചിത്രങ്ങളാണ് കേരള പൊലീസ് പങ്കുവെക്കുന്നത്. അടുത്തിടെയാണ് പൊലീസ് ട്രോൾ വീഡിയോകൾ വ്യാപകമാക്കാൻ തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top