കോഴിക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു

കോഴിക്കോട് വാണിമേല്‍ കോടിയൂറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരു ചക്രവാഹനങ്ങള്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖം മറച്ച് എത്തിയ രണ്ട് പേരാണ് ബൈക്കുകള്‍ക്ക് തീ ഇട്ടത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടിയുറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയ നാല് ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുഖം മറച്ച് എത്തിയ രണ്ട് പേരാണ് ബൈക്കുകള്‍ തീ ഇട്ടത്.
സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു. വളയം സിഐ എ വി ജോണ്‍, എസ്ഐ ആര്‍ സി ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here