ശബരിമലയിലെ ഒരുക്കങ്ങൾ സർക്കാർ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശബരിമലയിലെ തീർത്ഥാടന ഒരുക്കങ്ങൾ സർക്കാർ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ഒരു വർഷം സമയം ലഭിച്ചിട്ടും ഒന്നും പൂർത്തിയാക്കീട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തുർന്ന്, യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ നിലയ്ക്കലും, പമ്പയിലും സന്ദർശനം നടത്തി.

തിരുവഞ്ചൂർ രാധകൃഷ്ണന്റെ നേതൃത്വത്തിലുളള യുഡിഎഫ് എംഎൽ മാരുടെ സംഘം നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തി അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി. തീർത്ഥാടന ഒരുക്കങ്ങൾക്കായി ഒരു വർഷം ലഭിച്ചിട്ടും കൂടുതൽ പാർക്കിംഗ് സൗകര്യവും, കുടിവെള്ളവും ഉൾപ്പെടെ ഒന്നും ഒരുക്കാൻ സർക്കാരിനു കഴിഞ്ഞില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച കാര്യങ്ങൾ അതേ രീതിയിൽ തന്നെ നിലനിൽക്കുകയാണെന്നും എംഎഎൽമാർ കുറ്റപ്പെടുത്തി. കാര്യങ്ങൾ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നൽകുമെന്നും പ്രതിപക്ഷ എംഎൽഎമാർ പറഞ്ഞു. പിജെ ജോസഫ്, വിഎസ് ശിവകുമാർ, പറയ്ക്കൽ അബ്ദുള്ള, എൻ ജയരാജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More