Advertisement

ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ

November 19, 2019
Google News 1 minute Read

ഉത്തർ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. അലഹബാദ്, മുഗൾസരായി എന്നീ പ്രദേശങ്ങളുടെ പേരുമാറ്റത്തിന് പിന്നാലെയാണ് ആഗ്രയുടേയും പേര് മാറ്റുന്നത്. ‘അഗ്രവൻ’ എന്നാകും പുതിയ പേര്.

ആഗ്രയിലെ അംബേദ്കർ സർവകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ പേരിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അഗ്രവൻ എന്നായിരുന്നു ആഗ്രയുടെ പൗരാണികപേരെന്നാണ്  ഒരു വിഭാഗത്തിന്റെ വാദം. ‘അഗ്രവൻ’ എന്ന പേര് പിന്നീട് ആഗ്രയായി മാറുകയായിരുന്നെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. അതേസമയം, അക്ബർ ചക്രവർത്തിയുടെ പ്രദേശം എന്ന നിലയ്ക്ക് അക്ബർബാദ് എന്നായിരുന്നു സ്ഥലപ്പേരെന്നും, ഇതാണ് പന്നീട് ആഗ്രയെന്നുമാണ് മറ്റൊരു വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here