രാജ്യം കൊടിയ ദാരിദ്ര്യത്തിൽ; പതിനഞ്ച് ഭാര്യമാർക്കായി 19 റോൾസ് റോയിസ് വാങ്ങി ആഫ്രിക്കൻ ഭരണാധികാരി

രാജ്യം കൊടിയ ദാരിദ്ര്യത്തിൽ വലയുമ്പോൾ തന്റെ ഭാര്യമാരുടെ ആഡംബര ജീവിതത്തിനായി റോൾസ് റോയിസ് വാങ്ങി ആഫ്രിക്കൻ ഭരണാധികാരി. 15 ഭാര്യമാർക്ക് 175 കോടി രൂപ (24.4 മില്യൺ യുഎസ് ഡോളർ) മുതൽ മുടക്കിൽ 19 റോൾസ് റോയിസ് കള്ളിനൻ എന്ന യുഎസ്‌വിയാണ് ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരി സ്വാറ്റി മൂന്നാമൻ സ്വന്തമാക്കിയത്.

 

ഇതിനു പുറമേ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് യാത്ര ചെയ്യാൻ 120 ബിഎംഡബ്ല്യു കാറുകളും ഭരണാധികാരി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
രാജ്യം അതി രൂക്ഷമായ ദാരിദ്ര്യത്തെ നേരിടുമ്പോൾ രാജാവ് നടത്തുന്ന ധൂർത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്. ആഡംബര കാറുകളുടെ കമനീയ ശേഖരമുള്ള സ്വാറ്റി മൂന്നാമൻ 20 മേഴ്‌സിഡൈസ് പുൾമാൻസ്, മേ ബാക്ക് 62, ബിഎംഡബ്ല്യു, പ്രൈവറ്റ് ജെറ്റ് വിമാനങ്ങൾ എന്നിവ ഇതിനോടകം സ്വന്തമാക്കിട്ടുണ്ട്.

രാജ്യത്ത്‌ പ്രതിഷേധങ്ങൾ ശക്തമായതിനെ പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ആഡംബര വാഹനങ്ങൾ രാജ്യത്തിന്റെ പോളിസിയുടെ ഭാഗമാണെന്നും നിലവിലെ വാഹനങ്ങൾക്ക് അഞ്ച് വർഷത്തിലേറെ പഴക്കമുണ്ടെന്നുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More