Advertisement

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ വേഗത്തില്‍ പിന്‍വലിക്കാനാകും: അമിത് ഷാ

November 20, 2019
1 minute Read

ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും സുരക്ഷാ നിയന്ത്രണങ്ങള്‍ വേഗത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാര്‍ കശ്മീര്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ഓഗസ്റ്റ് അഞ്ചിനുശേഷം ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ല. സ്‌കൂളുകള്‍ ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 97 ശതമാനത്തോളം കുട്ടികള്‍ പരീക്ഷയെഴുതി. ഇന്റര്‍നെറ്റ് നിയന്ത്രണം എത്രയും വേഗം പിന്‍വലിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് അംഗങ്ങള്‍ വാളയാര്‍ വിഷയവും ഇന്നലെ തിരുവനന്തപുരത്തുണ്ടായ പൊലീസ് നടപടിയും സഭയില്‍ ഉന്നയിച്ചു.

amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top