മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിന്റെ അംഗീകാരം തേടും

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ ഉന്നയിക്കും. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവും ഗവർണ്ണറുടെ റിപ്പോർട്ടും അടക്കമുള്ള രേഖകൾ അമിത് ഷാ സഭയിൽ വെക്കും. എന്നാൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയേക്കും. കശ്മീർ വിഷയം ഉന്നയിച്ച് രണ്ട് ദിവസമായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാൽ നടുത്തളത്തിൽ ഇറങ്ങുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും എന്ന സ്പീക്കറുടെ ശാസന ഇന്ന് മുതൽ പ്രാബല്യത്തിലെത്തും. ഇക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് സ്പീക്കർ ഓം ബിർള ഇന്നലെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചിട്ടി ഫണ്ട് ഭേഭഗതി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ തുടങ്ങിയ ബില്ലുകളാണ് ഇന്നത്തെ ലോകസഭയുടെ നിയമ നിർമ്മാണ അജണ്ട. ഡൽഹിയിലെ പരിസര മലിനികരണവിഷയത്തിൽ റൂൾ 193 പ്രകാരം ഇന്നലെ ആരംഭിച്ച ചർച്ച ഉപസംഹരിച്ച് ഇന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേദ്ക്കർ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കും. സരോഗസി ബില്ലും, ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ സംരക്ഷിയ്ക്കാനുള്ള ബില്ലും രാജ്യസഭ ഇന്ന് പരിഗണിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here