യുഎപിഎ അറസ്റ്റ് വിവാദം; നിലപാട് വ്യക്തമാക്കാൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

യുഎപിഎ അറസ്റ്റ് വിവാദത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. വൈകിട്ട് കോഴിക്കോട് പന്തീരാങ്കാവിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനകമ്മിറ്റി അംഗം എംബി രാജേഷ് സംസാരിക്കും.
വലതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് മാവോയിസ്റ്റ് വിഷയത്തിലെ വിവാദങ്ങൾക്ക് പിന്നിലെന്നാണ് സിപിഐഎം ആരോപണം. മാവോയിസ്റ്റുകളോടുള്ള സമീപനവും, യുഎപിഎ നിയമത്തിലെ സിപിഐഎം നിലപാടും വിശദീകരിക്കാനാണ് പന്തീരാങ്കാവിൽ പൊതുയോഗം സംഘടിപ്പിക്കുന്നത്. അലന്റെയും താഹയുടെയും ബ്രാഞ്ചുകൾ ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് വൈകീട്ട് ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്.
Read Also : വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം; സംസ്ഥാന സർക്കാരിന് പിബിയിൽ വിമർശനം
സംസ്ഥാന കമ്മിറ്റി അംഗം എംബി രാജേഷ് റാലി ഉദ്ഘാടനം ചെയ്യും. അറസ്റ്റിലായ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധം നേരത്തെ സിപിഐഎം ജനറൽ ബോഡി യോഗങ്ങളിലെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുവരെയും തള്ളിപ്പറയാനും സിപിഐഎം തയാറായില്ല. കൂടാതെ അലനും താഹയ്ക്കുമെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here