മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പാലക്കാട് മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അജ്ഞാത മൃതദേഹം എന്ന നിലയിൽ പൊലീസ് ആണ് മൃതദേഹം സംസ്‌കരിക്കുക. മൃതദേഹം സംസ്‌കരിക്കാൻ ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്.
അജ്ഞാത മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളെ തേടിക്കൊണ്ട് പൊലീസ് പത്രപരസ്യം നൽകിയിരുന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസ് മൃതദേഹം സംസ്‌കരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനൽകാൻ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പോരാട്ടം പ്രവർത്തകർ അനുമതി തേടിയിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Read Also : പന്തീരാങ്കാവ് അറസ്റ്റ്; അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മൃതദേഹം എവിടെ സംസ്‌കരിക്കും എന്നതും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏറ്റുമുട്ടലിൽ മരിച്ച മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ശേഷിക്കുന്ന ഒരു മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Story highlights : Maoist Attack, Maoist, UAPA, Manjikkandi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here