Advertisement

‘മാമാങ്കത്തെ തകർക്കാൻ ക്രിമിനൽ ഗൂഢാലോചന’; പരാതിയുമായി നിർമാതാവ്

November 21, 2019
2 minutes Read

മാമാങ്കം സിനിമയെ തകർക്കാൻ ക്രിമിനൽ ഗൂഢാലോചന നടക്കുന്നുവെന്ന പരാതിയുമായി നിർമാതാവ്
ആന്റണി ജോസഫ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആന്റണി ജോസഫ് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് പരാതി നൽകി. പരാതി തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.

റിലീസാകും മുൻപ് സിനിമയെപ്പറ്റി മോശം റിവ്യു സോഷ്യൽ മീഡിയയിൽ വരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നിർമാതാവ് പരാതിയിൽ പറയുന്നു. ഒരേ കേന്ദ്രത്തിൽ നിന്നാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതെന്ന് സംശയിക്കുന്നു. ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ആരുടെയെങ്കിലും ക്വട്ടേഷൻ ഏറ്റെടുത്താണോ ഈ പ്രവർത്തി നടത്തുന്നതെന്ന് പൊലീസ് അന്വേഷിക്കേണ്ടതുണ്ടെന്നും പരാതിയിൽ പറയുന്നു.

Read also: ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം

55 കോടി രൂപയാണ് മാമാങ്കം എന്ന സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് തങ്ങൾക്കും പ്രേക്ഷകർക്കുമുള്ളത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിനെ കണ്ടെത്തിയില്ലെങ്കിൽ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. മലയാളസിനിമയ്ക്ക് വലിയ വിപണി സാധ്യതകൾ തുറന്നുകിട്ടുന്നത് തടയണമെന്ന് ആഗ്രഹിക്കുന്നവരും ഇപ്പോൾ മാമാങ്കത്തിനെതിരേ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Story highlights- mamangam movie, mammootty, sajeev pillai, Antony joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top