Advertisement

ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് അബ്ദുൽ ലത്തീഫ് വ്യത്യസ്ത ഹർജികളുമായി ചെന്നൈ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

November 22, 2019
1 minute Read

മൂന്ന് വ്യത്യസ്ത ഹർജികളുമായി ചെന്നൈ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫ്.  വിദ്യാർത്ഥികളുടെ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം തള്ളിയ ഐഐടിയുടെ നടപടിയിൽ അത്ഭുതമില്ലെന്ന് അബ്ദുൽ ലത്തീഫ് ട്വന്റിഫോറിനോട് പറഞ്ഞു.

തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറെയും തന്റെ മകളെയും അപമാനിച്ച കോട്ടുർപുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയിൽ നിരന്തരമായി തുടരുന്ന വിദ്യാർത്ഥി ആത്മഹത്യ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചെന്നെ ഹൈക്കോടതിയിൽ അബ്ദുൽ ലത്തീഫ് ഹർജി നൽകുക.

ഇതിനായി ഉടൻ അബ്ദുൽ ലത്തീഫ് ചെന്നൈയിലേക്ക് യാത്ര തിരിക്കും. അന്വേഷണ സംഘം കൊല്ലത്തെ വീട്ടിലെത്തുന്നതിനാണ് താൻ കാത്തിരിക്കുന്നത്. അത് കഴിഞ്ഞാലുടൻ ചെന്നൈയിലെത്തുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും എംകെ സ്റ്റാലിനെയും വീണ്ടും കാണുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

നിലവിലെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അതിനാൽ തങ്ങളുടെ പക്കലുള്ള തെളിവുകൾ തത്ക്കാലം പുറത്തു വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന്റെ പുരോഗതി നോക്കിയ ശേഷം തെളിവുകൾ മാധ്യമങ്ങൾക്ക് നൽകുമെന്നും അബ്ദുൽ ലത്തീഫ് അറിയിച്ചു.

fathima lathef, abdul lathef, chennai highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top