Advertisement

കറുപ്പ് ചര്‍ച്ചയാക്കിയത് ഞാന്‍ അനുഭവിച്ചതിനാല്‍ മാത്രമല്ല, ഈ അധിക്ഷേപങ്ങള്‍ വ്യക്തികളെ ഇല്ലാതാക്കും: ശാരദ മുരളീധരന്‍

7 hours ago
3 minutes Read
sarada muraleedharan about her fb post on racial discrimination

ഐഎഎസ് തലപ്പത്തെ പോര് എന്നത് സൃഷ്ടി മാത്രമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സംവിധാനത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകും. അതിനു തലപ്പത്തെ പോര്,ഉദ്യോഗസ്ഥര്‍ രണ്ടു തട്ടില്‍ എന്ന് പറയുന്നതൊന്നും ശരിയല്ലെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. കറുപ്പ് ചര്‍ച്ചയാക്കിയത് താന്‍ അനുഭവിച്ചത് കൊണ്ട് മാത്രമല്ലെന്നും ട്വന്റിഫോറിന് അനുവദിച്ച പ്രതികരണത്തില്‍ ശാരദാ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ശാരദ ഇന്ന് വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. (sarada muraleedharan about her fb post on racial discrimination)

കറുപ്പ് ചര്‍ച്ചയാക്കിയത് താന്‍ അനുഭവിച്ചത് കൊണ്ട് മാത്രമല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. നിറത്തിന്റെ പേരിലുള്ള അധിക്ഷേപം വ്യക്തികളെ ഇല്ലാതാകും. ഒരാളുടെ ആത്മവിശ്വാസം ആദ്യം തന്നെ നശിപ്പിച്ചാല്‍ പിന്നെ അയാള്‍ എങ്ങനെ വളരുമെന്നും ശാരദാ മുരളീധരന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. ഒരാളുടെ സാധ്യതയ്ക്ക് അനുസരിച്ച് വളരാനുള്ള അവസരത്തെ ഇത്തരം അധിക്ഷേപങ്ങള്‍ ഇല്ലാതാക്കും. പെട്ടെന്ന് കാര്യങ്ങള്‍ ഒന്നും മാറില്ലെന്നും സമയമെടുക്കുമെന്നും ശാരദ കൂട്ടിച്ചേര്‍ത്തു.

Read Also: കാക്കിയഴിച്ച് ഇതിഹാസം; ഐ എം വിജയന് പൊലീസില്‍ നിന്ന് ഇന്ന് പടിയിറക്കം

ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ ലഹരിവിരുദ്ധ കേരളയാത്രയേയും ശാരദ മുരളീധരന്‍ അഭിനന്ദിച്ചു. വിഷയത്തിലുള്ള അടിയന്തിര ഇടപെടല്‍ ഗൗരവമായി കണ്ടു മുന്നിട്ടിറങ്ങിയതിന് അഭിനന്ദനമെന്ന് ശാരദ പറഞ്ഞു. മാധ്യമങ്ങളുടെ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞു. ലഹരിക്കെതിരെ സമൂഹത്തെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കണം. വലിയ പദ്ധതി വേണം.സിനിമാ മേഖലയില്‍ അല്ല, എവിടെ ആണെങ്കിലും ലഹരി വ്യാപനം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ തീരുമാനമെന്നും ശാരദാ മുരളീദരന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : sarada muraleedharan about her fb post on racial discrimination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top