മരടിലെ ഫ്‌ളാറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിംകോടതി. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. ജനുവരി 11, 12 തിയ്യതികളില്‍ കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു സാവകാശം വേണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പന്ത്രണ്ടില്‍ അധികം ഫ്‌ലാറ്റ് ഉടമകളാണ് സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി-11 ന് ഹോളി ഫെയ്ത്ത് ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ലാറ്റുകളും 12 ന് ഗോള്‍ഡണ്‍ കായലോരം ജെയിന്‍ കോറല്‍കോവ് എന്നീ ഫ്‌ലാറ്റുകളും പൊളിക്കുമെന്നും നഷ്ടപരിഹാരമായി 61.50 കോടി രൂപ നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി വിലയിരുത്തി. ഫ്‌ലാറ്റ് ഉടമകള്‍ക്ക്
നഷ്ട പരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി നഷ്ട പരിഹാര സമിതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. നഷ്ട പരിഹാരം നല്‍കാന്‍ കണ്ട്‌കെട്ടിയ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് എന്ന് ഹോളി ഫെയ്ത്ത് ഉടമയുടെ ആവശ്യവും സമിതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
സര്‍ക്കാരിനെതിരെ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി അടക്കമുള്ള ഹര്‍ജികള്‍ കോടതി ജനുവരി രണ്ടാം വാരം പരിഗണിക്കും.
maradu flat, Supreme Court, review petitions, open court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here