ശബരിമലയിൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ അടുക്കള; മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

ശബരിമല സന്നിധാനത്ത് ഭക്ഷ്യ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ മിന്നൽ പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും അമിത തുക ഈടാക്കുന്നതുമായ നിരവധി സംഭവങ്ങൾ സംഘം പിടികൂടി. ഭക്തരിൽ നിന്നുയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന അടുക്കള, പഴകിയതും വേകാത്തതുമായ ഭക്ഷണം, സീലുകൾ പൊട്ടിയ പാക്കറ്റ് ഭക്ഷണപദാർത്ഥങ്ങൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. അളവിലും തൂക്കത്തിലുമുള്ള വെട്ടിപ്പും അമിത തുകയീടാക്കിയ സംഭവങ്ങളും റെയ്ഡിനിടെ ശ്രദ്ധയിൽപ്പെട്ടു. പിഴയീടാക്കിയും ആഹാരസാധനങ്ങൾ നശിപ്പിച്ചും വ്യാപാരികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നടതുറന്ന് ആദ്യ ദിവസങ്ങളിൽ പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും തുടർന്ന് ഭക്തരിൽ നിന്ന് പരാതി ഉയരുകയായിരുന്നു. തുടർന്നാണ് അടിയന്തര നടപടി ഉണ്ടായത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
story highlights- food safety department, sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here