കൂടത്തായി കേസ്; മുൻ സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റിൽ

കൂടത്തായി കേസിൽ അറസ്റ്റ്. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട കേസിൽ മുൻ സിപിഐഎം പ്രാദേശിക നേതാവ് മനോജിനെയാണ് അറസ്റ്റ്് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിന് പിന്നാലെ മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു മനോജ്.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് മനോജായിരുന്നു. ഇത് വ്യക്തമായ സാഹചര്യത്തിലാണ് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. 2006 ലാണ് മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായി ജോളി മനോജിന് ഒരു ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടർന്നു. തുടർന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ മനോജ് ഒപ്പുവയ്ക്കുകയായിരുന്നു.
Read also: വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മനോജിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി
Story highlights- jolly joseph, koodathayi deaths, serial murder, manoj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here