സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് 28-ന് നീലഗിരിയില്‍ ഹര്‍ത്താല്‍

നീലഗിരി ജില്ലയില്‍ 28-ന് ഹര്‍ത്താല്‍. ജില്ലയിലെ 283 ഗ്രാമങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും നിരോധിച്ച ജില്ലാ കളക്ടര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സമരത്തിന്റെ ഭാഗമായി ഊട്ടിയില്‍ വച്ച് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഏകദിന ഉപവാസവും സംഘടിപ്പിക്കും.
ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐഎം, വിടുതലൈ ശിരുത്തൈ, സിപിഐ, മനിതനേയ മക്കള്‍ പാര്‍ട്ടി, എംഡിഎംകെ, ദ്രാവിഡ കഴകം, മുസ്‌ലിം ലീഗ്, വ്യാപാര സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.
മലായാളികളുടെ ഏറ്റവും അടുത്ത വിനോദസഞ്ചാര കേന്ദ്രമാണ് ഊട്ടി. ഹര്‍ത്താല്‍ ദിനത്തില്‍ വിനോദസഞ്ചാരികള്‍ നീലഗിരിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് സമരക്കാരുമായി സഹകരിക്കണമെന്നും വ്യാപാരികള്‍ കടകളടച്ചും, വാഹന ഉടമകള്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതേയും, തൊഴിലാളികള്‍ പണിമുടക്കിക്കൊണ്ടും സഹകരിക്കണമെന്നും സര്‍വ്വ കക്ഷി സമിതി ആവശ്യപ്പെട്ടു.
Story Highlights- Nilagiris, Ooty, Harthal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here