പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം: വിവിധ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് മാർച്ച് നടത്തും. വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ വിദ്യാർത്ഥിനി മരിച്ച പശ്ചാത്തലത്തിൽ ഡിഡിഇ ഓഫീസിലേക്കാണ് മാർച്ച്.
ഡിവൈഎഫ്‌ഐ, കെഎസ്‌യു, എബിവിപി എന്നീ സംഘടനകൾ രാവിലെ പ്രതിഷേധവുമായി കളക്ടറേറ്റിലേക്കെത്തും. എബിവിപി ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി അവശ്യപ്പെട്ട് ഇന്നും നാട്ടുകാർ സ്‌കൂളിൽ പ്രതിഷേധവുമായെത്തും. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ ഇന്ന് പൊലീസിന് മൊഴി നൽകാനും സാധ്യതയുണ്ട്.
അതേസമയം സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി. വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
wayanad, snake bite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here