സി രവീന്ദ്രനാഥും വിഎസ് സുനില്‍കുമാറും ഷഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിച്ചു

സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്റെ വീട് മന്ത്രിമാരായ സി രവീന്ദ്രനാഥും വിഎസ് സുനില്‍കുമാറും സന്ദര്‍ശിച്ചു. എംഎല്‍എ മാരായ സികെ ശശീന്ദ്രനും ഐസി ബാലകൃഷ്ണനും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.

ഷഹ്‌ലയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചു. ഷഹ്‌ലയുടെ പിതാവിനെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ചേര്‍ത്ത് പിടിച്ച് ആശ്വാസിപ്പിച്ചു. മന്ത്രിമാര്‍ ഷഹ്‌ലയുടെ അമ്മയോടും സംസാരിച്ചു.

സംസ്ഥാനത്ത് മറ്റൊരു കുട്ടിക്കും ഈ അനുഭവം ഉണ്ടാവരുതെന്ന് ഷഹ്‌ല കുടുംബം മന്ത്രിമാരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കുടുംബം തൃപ്തി രേഖപ്പെടുത്തി. കല്‍പ്പറ്റയില്‍ വച്ച് മന്ത്രി സുനില്‍കുമാറിനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top