Advertisement

സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ; രൺദീപ് സുർജെവാലയെ തടഞ്ഞു

November 23, 2019
1 minute Read

മഹാരാഷ്ട്രയിലെ ബിജെപി നീക്കത്തിനെതിരെ ഹർജി നൽകിയതിന് പിന്നാലെ സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയെ സുപ്രിംകോടതിയിൽ തടഞ്ഞു.
മുതിർന്ന അഭിഭാഷകൻ ദേവ്ദത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിനെതിരെ ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ദേവേന്ദ്ര ഫഡ്‌നവിസിനും അജിത്ത് പവാറിനുമെതിരെയാണ് ഹർജി നൽകിയത്. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. അതേസമയം, ഹർജികളിൽ നാളെ വാദം കേൾക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.

Story highlights- Devendra fadnavis, supreme court of india, bjp, ncp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top