വയനാട്ടിലെ സ്‌കൂളുകൾ വൃത്തിയാക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ

വയനാട്ടിലെ മുഴുവൻ സ്‌കൂളുകളും പരിസരവും ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചീകരിക്കും. ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ 57 മേഖലാ കമ്മിറ്റികളും അതത് മേഖലകളിലെ അംഗൻവാടികളും സ്‌കൂളുകളും സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. നവംബർ 25 മുതൽ ഡിസംബർ 5 വരെയുള്ള ദിവസങ്ങളിലാണ് ശുചീകരണ പ്രവർത്തികൾ നടക്കുക.
സ്‌കൂളുകളുടെ പരിസരം വ്യത്തിയാക്കുന്നതോടൊപ്പം ക്ലാസ് മുറികൾ, ശുചി മുറികൾ, ഭക്ഷണശാലകൾ എന്നിവ വൃത്തിയാക്കും. ഡിസംബർ ഒന്നിന് ജില്ലയിൽ ശുചീകരണ ദിനമായി ആചരിക്കും. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും അന്നേ ദിവസം പൊതു സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കും.
ജില്ലയിലെ ആറ് ബ്ലോക്കുകളിലെ കമ്മിറ്റികൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ മേഖലകളുടെ ചുമതലകൾ ഏറ്റെടുത്ത് പത്ത് ദിവസം കൊണ്ട് ശുചീകരണം പൂർത്തീകരിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Story highlights- DYFI, wayana, cleaning, district committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here