വനിതാ കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഡിഎസ്പി അറസ്റ്റിൽ

വനിതാ കോൺസ്റ്റബിളിനെ ഭിഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ. ചണ്ഡിഗഢിലെ റോത്തക്കിലാണ് സംഭവം. വിജിലൻസ് ഡിസിപി നരേന്ദ്ര സിവാച്ചാണ് അറസ്റ്റിലായത്.

സഹപ്രവർത്തകയായ കോൺസ്റ്റബിളാണ് നരേന്ദ്ര സിവാച്ചയ്‌ക്കെതിരെ പരാതി നൽകിയത്.
ഉന്നത ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന പരാതി ആറുമാസം മുൻപാണ് ഇവർ നൽകിയത്. ഇതേത്തുടർന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച വനിതാ കോൺസ്റ്റബിളിന്റെ വീട്ടിലെത്തിയ നരേന്ദ്ര സിവാച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പരാതി നൽകുകയും ഹരിയാന പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.

Story highlights- molesting, DSP, Haryana police, constable

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top