കേരളത്തിൽ എൻസിപി എൽഡിഎഫിനൊപ്പം തുടരും

കേരളത്തിൽ എൻസിപി എൽഡിഎഫിനൊപ്പം തുടരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ. മഹാരാഷ്ട്ര സഖ്യ സർക്കാർ നീക്കത്തെ കുറിച്ച് അറിയില്ലെന്നും ബിജെപിയെ പിന്തുണച്ച തീരുമാനം പാർട്ടിയുടെതല്ലെന്നും അജിത് പവാറിന്റെതാണെന്നും മാസ്റ്റർ പറഞ്ഞു.
അഖിലേന്ത്യ തലത്തിൽ പാർട്ടിയുടെ നയത്തിൽ മാറ്റങ്ങളൊന്നുമില്ല, കേരളത്തിലും. അജിത് പവാറിനെതിരെ നടപടി ആവശ്യപ്പെടുമെന്നും കേരളാ ഘടകം.
Read also: മഹാരാഷ്ട്ര: സഖ്യനീക്കം തള്ളി ശരത് പവാർ; ചതിയെന്ന് കോൺഗ്രസ്
സംസ്ഥാനത്തെ എൻസിപിയിൽ ഭിന്നതയെന്നുമില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പ്രതികരിച്ചു. അതിനിടെ ദേശീയ തലത്തിൽ എൻസിപി പിളർപ്പിലേക്കെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ പറഞ്ഞു. ഇന്ന് രാവിലെയാണ് അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നും ശരത് പവാർ. പവാർ ഇന്ന് ഉദ്ധവ് താക്കറെയെ കാണും. സഖ്യ നീക്കം ജനാധിപത്യത്തിനെതിരായ ചതിയെന്നാണ് കോൺഗ്രസ് പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here