മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല; ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട ഒരു നിമിഷം മതി: വി മുരളീധരൻ

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള കക്ഷിയാണ് മഹാരാഷ്ട്രയിൽ അധികാരത്തിലേറുന്നതെന്നും ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട ഒരു നിമിഷം മതിയെന്നും മന്ത്രി പറഞ്ഞു.

ബിജെപി- ശിവസേന സഖ്യം അധികാരത്തിൽ വരണം എന്നായിരുന്നു ജനങ്ങൾ ആഗ്രഹിച്ചതെന്നും ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ആണ് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി.

എതിർചേരിയിൽ ആയിരുന്ന സേനയും കോൺഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എൻസിപിയും ചേരുന്നത് ജനാധിപത്യവിരുദ്ധവും ആകുന്നതെങ്ങനെയെന്നും വി മുരളീധരൻ പറഞ്ഞു.

ട്വീറ്ററിൽ പ്രധാന മന്ത്രി മഹാരാഷ്ട്ര സർക്കാരിന് ആശംസ നേർന്നത് മന്ത്രി റീട്വീറ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top