മാളികപ്പുറത്തെ പുതിയ മേൽശാന്തി ആയി എം.എസ് പരമേശ്വരൻ നമ്പൂതിരി ചുമതലയേറ്റു

മാളികപ്പുറത്തെ പുതിയ മേൽശാന്തി ആയി എം.എസ് പരമേശ്വരൻ നമ്പൂതിരി ചുമതലയേറ്റു. സന്നിധാനത്ത് ഇന്ന് പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ടു.

കുടുബത്തിൽ മരണം നടന്നതിനാൽ വൃശ്ചികം ഒന്നിന് മാളികപ്പുറം മേൽശാന്തിക്ക് സ്ഥാനം ഏൽക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് മാളികപുറത്തമ്മയുടെ മുന്നിൽ ഇന്ന് രാവിലെ ഒൻപതു മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. നിരവധി ഭക്തജനങ്ങൾ സ്ഥാനമേറ്റെടുക്കൽ ചടങ്ങുകൾക്ക് സാക്ഷികളായി.

ഇന്ന് പതിവിലും വലിയ തിരക്കാണ് സന്നിധാനത്ത് ദർശനത്തിനായി അനുഭവപ്പെട്ടത്. തീർത്ഥാടകരുടെ ക്യൂ വലിയനടപ്പന്തലിൽ നിന്നും ചന്ദ്രാനന്ദൻ റോഡ് ആരംഭിക്കുന്നിടം വരെ നീണ്ടു. നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി. അവധി ദിവസങ്ങളായതിനാൽ തിരക്ക് മുൻകൂട്ടി കണ്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

Story highlights : sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top