ബാറ്റ് തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം; തലക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ബാറ്റ് തലയിൽ വീണ് മാവേലിക്കര ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമെന്ന് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചാരുമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ബാറ്റ് തലയിൽ വീണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിന് പിന്നിലുള്ള ഞരമ്പുകൾ പൊട്ടിയ നിലയിലായിരുന്നു എന്ന കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി.
എന്നാൽ, കുട്ടി കുഴഞ്ഞു വീണാണ് മരിച്ചതെന്ന അധ്യാപകരുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ പോസ്റ്റമോർട്ടം ഏറെ നിർണായകമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ വിഷയത്തിൽ പ്രതികരിക്കാൻ കഴിയൂ എന്ന് മന്ത്രി ജി സുധാകരനും ജനപ്രതിനിധികളും സ്‌കൂൾ അധികൃതരും നേരത്തേ അറിയിച്ചിരുന്നു.
ഇന്നലെയാണ് മാവേലിക്കര ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ നവനീതിന്റെ മരണം സംഭവിക്കുന്നത്. ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പൈപ്പിന് സമീപത്തേക്ക് നടക്കുന്നതിനിടെ നവനീതിന്റെ തലയുടെ പിന്നിൽ തെറിച്ചുവന്ന ക്രിക്കറ് ബാറ്റ് കൊണ്ടു എന്നാണ് പറയപ്പെടുന്നത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ ബാറ്റ് തെറിച്ചു പോവുകയും നവനീതിന്റെ കഴുത്തിനു പിന്നിൽ കൊള്ളുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് കുട്ടി ബോധരഹിതനായി വീണു. എന്നാൽ, കുട്ടിയുടെ മരണം ബാറ്റ് തലയിൽ കൊണ്ടുണ്ടായതല്ല എന്നാണ് സ്‌കൂൾ അധികൃതർ ആദ്യം നൽകിയ വിശദീകരണം.
Studies bat injury,postmortom report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here