പാമ്പുകടിയേറ്റ 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി. രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചികിത്സ വൈകിപ്പിച്ചത്.
നവംബര്‍ മാസം 16-നായിരുന്നു സ്‌കൂളില്‍ നിന്നും പഠന യാത്രയ്ക്കായി അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം തെന്മല വനത്തില്‍ എത്തിയത്. രാവിലെ 11.30-ന് അഭിജിത്തിന്റെ കാലില്‍ പാമ്പ് കടിച്ചതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി വിദ്യാര്‍ഥികള്‍ പറയുന്നു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. എന്നാല്‍ വിഷ ചികിത്സ തുടങ്ങാന്‍ വൈകി എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
രക്ഷിതാക്കള്‍ എത്തിയെങ്കില്‍ മാത്രമേ ആന്റിവന ചികിത്സ തുടങ്ങു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനാലാണ് കാത്തിരുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
Story highlights- snake bite , delaying treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here