ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേഷന്‍; ലഭിക്കുക ഈ ഫോണുകളില്‍ മാത്രം

ആന്‍ഡ്രേയിഡിന്റെ പുതിയ അപ്‌ഡേഷനായ ആന്‍ഡ്രോയിഡ് 10 അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞിട്ട് മൂന്ന് മാസങ്ങള്‍ പിന്നിടുന്നു. ആന്‍ഡ്രോയിഡന്റെ അവസാനം പുറത്തിറങ്ങിയ അപ്‌ഡേഷനായ ‘9.0 പൈ’ യില്‍ ഡാര്‍ക്ക് മോഡിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയിരുന്നു. ഇനി അവതരിപ്പിക്കാന്‍ പോകുന്ന ആന്‍ഡ്രോയിഡ് 10 ലഭ്യമാവുക ഈ 25 സ്മാര്‍ട്ട്‌ഫോണുകളിലാകും.
പിക്‌സല്‍ 3
58,999 രൂപയാണ് ഗൂഗിള്‍ പിക്‌സല്‍ 3 യുടെ വില. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസര്‍, 2915 എംഎഎച്ച് ബാറ്ററി, 12.2 എംപി റിയര്‍ ക്യാമറ, എട്ട് എംപി വീതമുള്ള രണ്ട് ഫ്രണ്ട് ക്യാമറ എന്നിവ ഫോണിനുണ്ട്.
പിക്‌സല്‍ 3 എക്‌സ് എല്‍
ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്ലിന് 65,999 രൂപയാണ് വില. 6.3 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസര്‍, 3430 എംഎഎച്ച് ബാറ്ററി, 12.2 എംപി റിയര്‍ ക്യാമറ, എട്ട് എംപിയുടെ രണ്ട് ഫ്രണ്ട് ക്യാം എന്നിവ ഫോണിനുണ്ട്.
വണ്‍പ്ലസ് 7 ടി
37,999 രൂപയാണ് വണ്‍പ്ലസ് 7 ടിയുടെ വില. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് എസ്ഒസി പ്രോസസര്‍, 3800 എംഎഎച്ച് ബാറ്ററി, മൂന്ന് റിയര്‍ ക്യാമറ, 16 എംപിയുടെ ഫ്രണ്ട് ക്യാമറ എന്നിവ ഫോണിനുണ്ട്.
വണ്‍പ്ലസ് 7 ടി പ്രോ
53,999 രൂപയാണ് വണ്‍പ്ലസ് 7 ടി പ്രോയ്ക്ക്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് എസ്ഒസി പ്രോസസര്‍, മൂന്ന് റിയര്‍ ക്യാമറ, 16 എംപിയുടെ ഫ്രണ്ട് ക്യമാറ, 4085 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
സാംസംഗ് ഗാലക്‌സി എസ് 10
61,900 രൂപയാണ് സാംസംഗ് ഗാലക്‌സി എസ് 10 ന്. 6.1 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, സാംസംഗ് എക്‌സിനോസ് 9820 പ്രോസസര്‍, മൂന്ന് റിയര്‍ ക്യാമറ, 10 എംപിയുടെ ഫ്രണ്ട് ക്യമാറ, 3400 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
സാംസംഗ് ഗ്യാലക്‌സി എസ് 10 പ്ലസ്
69,9000 രൂപയാണ് സാംസംഗ് ഗ്യാലക്‌സി എസ് 10 പ്ലസിന്. സാംസംഗ് എക്‌സിനോസ് 9820 പ്രോസസര്‍, മൂന്ന് റിയര്‍ ക്യാമറകള്‍, 10 എംപിയുടെയും എട്ട് എംപിയുടെയും ഫ്രണ്ട് ക്യാമറകള്‍, 4100 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
അസ്യൂസ് സെന്‍ഫോണ്‍ 5 സെഡ്
18,999 രൂപയാണ് അസ്യൂസ് സെന്‍ഫോണ്‍ 5 സെഡിന്. 6.2 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, രണ്ട് റിയര്‍ ക്യാമറ, എട്ട് എംപിയുടെ ഫ്രണ്ട് ക്യാമറ, 3300 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
വണ്‍പ്ലസ് 7
32,999 രൂപയാണ് വണ്‍ പ്ലസ് 7 ന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍, രണ്ട് റിയര്‍ ക്യാമറ, 16 എംപിയുടെ ഫ്രണ്ട് ക്യാം, 3700 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
വണ്‍ പ്ലസ് 7 പ്രോ
48,999 രൂപയാണ് വണ്‍ പ്ലസ് 7 പ്രോയ്ക്ക്. മൂന്ന് റിയര്‍ ക്യമറ, 16 എംപിയുടെ ഫ്രണ്ട് ക്യാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍, 4000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
സാംസംഗ് ഗ്യാലക്‌സി നോട്ട് 10
69,999 രൂപയാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് 10 ന്. സാംസംഗ് എക്‌സിനോസ് 9825 പ്രോസസര്‍, മൂന്ന് റിയര്‍ ക്യാമറകള്‍, 10 എംപിയുടെ ഫ്രണ്ട് ക്യാം, 3500 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
സാംസംഗ് ഗ്യാലക്‌സി നോട്ട് 10 പ്ലസ്
79,999 രൂപയാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് 10 പ്ലസിന്. 6.8 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, സാംസംഗ് എക്‌സിനോട് 9825 പ്രോസസര്‍, 16 എംപി -12 എംപി-12 -എംപിയുടെ മൂന്ന് റിയര്‍ ക്യാമറകള്‍, 10 എംപിയുടെ ഫ്രണ്ട് ക്യാം, 4300 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
അസ്യൂസ് 6 സെഡ്
27,999 രൂപയാണ് അസ്യൂസ് 6 സെഡിന്. 6.39 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 എസ്ഒസി പ്രോസസര്‍, രണ്ട് റിയര്‍ ക്യാമറ, 13 എംപിയുടെ രണ്ട് സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
നോക്കിയ 8.1
15,189 രൂപയാണ് നോക്കിയ 8.1 ന്. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 എസ്ഒസി പ്രോസസര്‍, രണ്ട് റിയര്‍ ക്യാമറകള്‍, 20 എംപിയുടെ സെല്‍ഫി ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
വണ്‍ പ്ലസ് 6
29,999 രൂപയാണ് വണ്‍ പ്ലസ് 6 ന്. 6.28 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസര്‍, രണ്ട് റിയര്‍ ക്യാമാറകള്‍, 16 എംപിയുടെ സെല്‍ഫി ക്യാമറ, 3300 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
വണ്‍ പ്ലസ് 6 ടി
41,999 രൂപയാണ് വണ്‍ പ്ലസ് 6 ടിയ്ക്ക്. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസര്‍, രണ്ട് റിയര്‍ ക്യാമറകള്‍, 16 എംപിയുടെ ഫ്രണ്ട് ക്യാമറ, 3700 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
സാംസംഗ് ഗ്യാലക്‌സി എസ് 10 ഇ
47,900 രൂപയാണ് സാംസംഗ് ഗ്യാലക്‌സി എസ് 10 ഇയ്ക്ക്. 5.8 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, സാംസംഗ് എക്‌സിനോസ് 9820 പ്രോസസര്‍, രണ്ട് റിയര്‍ ക്യാമറകള്‍, 10 എംപിയുടെ ഫ്രണ്ട് ക്യാമറ, 3100 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഗൂഗിള്‍ പിക്‌സല്‍ 3 എ
44,999 രൂപയാണ് ഗൂഗിള്‍ പിക്‌സല്‍ 3 എയ്ക്ക്. 5.6 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 670 എസ്ഒസി പ്രോസസര്‍, 12 എംപിയുടെ റിയര്‍ ക്യാമറ, എട്ട് എംപിയുടെ സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഗൂഗില്‍ പിക്‌സല്‍ 3 എ എക്‌സ്എല്‍
39,999 രൂപയാണ് ഗൂഗില്‍ പിക്‌സല്‍ 3 എ എക്‌സ്എല്ലിന്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 670 എസ്ഒസി പ്രോസസര്‍, 12. 2 എംപിയുടെ റിയര്‍ ക്യാമറ, എട്ട് എംപിയുടെ സെല്‍ഫി ക്യാമറ, 3700 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഹോണര്‍ 20
24,999 രൂപയാണ് ഹോണര്‍ 20 ന്. 6.26 ഇഞ്ച് ഡിസ്‌പ്ലേ, മൂന്ന് റിയര്‍ ക്യാമറ, 32 എംപിയുടെ സെല്‍ഫി ക്യാമറ, 3750 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഹോണര്‍ 20 പ്രോ
39,999 രൂപയാണ് ഹോണര്‍ 20 പ്രോയ്ക്ക്. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 32 എംപിയുടെ സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഗൂഗിള്‍ പിക്‌സല്‍ 2
33,999 രൂപയാണ് ഗൂഗിള്‍ പിക്‌സല്‍ 2 ന്. അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി പ്രോസസര്‍, 12.2 എംപി റിയര്‍ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 2700 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ്എല്‍
39,999 രൂപയാണ് ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ്എല്ലിന്. ആറ് ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി പ്രോസസര്‍, 12.2 എംപിയുടെ റിയര്‍ ക്യാമറ, എട്ട് എംപിയുടെ സെല്‍ഫി ക്യാമറ, 3520 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഹോണര്‍ വ്യൂ 20
29,990 രൂപയാണ് ഹോണര്‍ വ്യൂ 20 ന്. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 48 എംപിയുടെ റിയര്‍ ക്യാമറ, 25 എംപിയുടെ സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഗൂഗിള്‍ പിക്‌സല്‍
57,000 രൂപയാണ് ഗൂഗിള്‍ പിക്‌സലിന്. അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 എസ്ഒസി പ്രോസസര്‍, 12.3 എംപിയുടെ റിയര്‍ ക്യാമറ, എട്ട് എംപിയുടെ സെല്‍ഫി ക്യാമറ, 2770 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍
65,000 രൂപയാണ് ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്ലിന്. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 എസ്ഒസി പ്രോസസര്‍, 12.3 എംപി റിയര്‍ ക്യാമറ, എട്ട് എംപി സെല്‍ഫി ക്യാമറ, 3450 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, ഗാഡ്ജറ്റ്‌സ് നൗ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here