Advertisement

അത്താണി കൊലപാതക കേസ്; പിടിയിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

November 24, 2019
2 minutes Read

അത്താണി കൊലപാതക കേസിൽ പിടിയിലായ മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിനോയിയോട് തീരാത്ത പകയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ബിനോയിയെ കൊന്നത് അത്താണി ബോയ്‌സിന് നെടുമ്പാശേരി, അങ്കമാലി മേഖലകളിലെ മുഴുവൻ ക്വട്ടേഷനും ഏറ്റെടുക്കാൻ വേണ്ടിയെന്നും മൊഴി.

നെടുമ്പാശേരി അത്താണിയിൽ നടുറോഡിൽ കൊലപാതകം നടത്തിയ കേസിൽ പിടിയിലായ വിനു, ലാൽ കിച്ചു, ഗ്രിൻന്റേഷ് എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്തത് വിനുവാണെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് മനസിലാക്കാൻ കഴിഞ്ഞു. അത്താണി ബോയ്‌സ് എന്ന ഗൂണ്ടാ സംഘം വളരാൻ ബിനോയിയെ ഇല്ലാതാക്കണമെന്നും ബിനോയിയെ കൊലപ്പെടുത്തിയാൽ നെടുമ്പാശേരി, അങ്കമാലി മേഖലകളിലെ ക്വട്ടേഷനുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതികൾ കരുതിയിരുന്നതായും പൊലീസ് പറയുന്നു.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലാണ്. മുഖ്യപ്രതി വിനുവിന് കോയമ്പത്തൂരിലെ ഗൂണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സംഘങ്ങളുടെ സഹായത്തോടെയാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. കേസിൽ ഗൂഡാലോചന നടത്തിയ 6 പേർ നേരത്തെ പിടിയിലായിരുന്നു. അതേസമയം, അത്താണിയൽ ഇനിയും ഗൂണ്ടാസംഘങ്ങൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന റിപ്പോർട്ട്.

Story high light: Athani murder case,  three accused will be produced in court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top