തിരുവനന്തപുരത്ത് ആറുദിവസം പ്രായമുള്ള കുഞ്ഞിന് പേര് ഷഹ്‌ല

തിരുവനന്തപുരത്ത് ആറുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഷഹ്‌ല ഷെറിന്‍. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് അധികൃതര്‍ നല്‍കിയ പേര് ഷഹ്‌ല ഷെറിന്‍.
സുല്‍ത്താന്‍ബത്തേരി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ലയുടെ ഓര്‍മ്മയ്ക്കായണ് ഈ കുരുന്നിന് ഷഹ്‌ല ഷെറിന്‍ എന്ന് പേരിട്ടിരിക്കുന്നത്. ആറുദിവസം പ്രായമുള്ള കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ട്.
കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിച്ചുള്ള അപകടങ്ങള്‍ തടയാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചത്. ഇതിനുശേഷം തൊട്ടിലില്‍ ലഭിക്കുന്ന 14-ാമതെ കുരുന്നാണ് കുഞ്ഞ് ഷഹ്‌ല.
Story highlights- Baby Shahla, Thiruvananthapuram, snake bite, wayanad, shahla sherin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here