Advertisement

പ്രളയ ദുരിതാശ്വാസം വൈകുന്നു; പോത്ത്കല്ല് പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

November 24, 2019
1 minute Read

പ്രളയ ദുരന്തത്തിൽ ഇരകളായവർക്ക് സർക്കാർ സഹായം വൈകുന്നു എന്നാരോപിച്ച് പോത്ത്കല്ല് പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. പോത്ത്കല്ല് പഞ്ചായത്തിലെ ദുരിതബാധിതരായ 100 അധികം പേരാണ് പഞ്ചായത്ത് ഉപരോധത്തിൽ പങ്കെടുത്തത്.

പ്രളയത്തെ തുടർന്ന് സമാന ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ് കവളപ്പാറയയിൽ. പലർക്കും ഇപ്പോഴും അടിയന്തിര സഹായ തുകയായ 10,000 രൂപ പോലും ഇപ്പോഴും കിട്ടിയിട്ടില്ല. മറ്റ് ചിലരുടെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോലും എത്തിയിട്ടില്ല. സർക്കാർ സഹായം വൈകുന്നത് വലിയ പ്രതിഷേധം മേഖലയിൽ ഉയർത്തുന്നുണ്ട്.

രാവിലെ 10.30ന് പോത്തുകല്ലു അങ്ങാടിയിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ഉപരോധം 3 മണിക്കൂർ നീണ്ടു.

story high light: Flood relief,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top