ആദ്യ ഡേ-നൈറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം

ഈഡന്‍ ഗാര്‍ഡന്‍സിലും ഇന്ത്യന്‍ തരംഗം. പിങ്ക് പന്തില്‍ ബംഗാള്‍ കടുവകളെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ രാജ്യാന്തര ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ചരിത്രവിജയം. പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യയുടെ ചരിത്ര വിജയം.
രണ്ട് ഇന്നിംഗ്‌സുകളിലുമായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് കളിയിലെയും പരമ്പരയിലെയും താരം. ഒന്നാം ഇന്നിംഗിസില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 106 പുറത്തായപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ ചിറകില്‍ 347-ന് ഡിക്ലയര്‍ ചെയ്തു. 55 റണ്‍സുമായി ചേതേശ്വര്‍ പൂജാരയായിരുന്നു ഗ്രിസില്‍ ക്യാപ്റ്റന് കൂട്ട്. ഇന്ത്യയ്ക്കായി അജിന്‍ രഹാനെയും അര്‍ധസെഞ്ച്വറി കരസ്ഥമാക്കി.
രണ്ടാം ഇന്നിംഗിസിന്റെ തുടക്കത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിറച്ച ബംഗ്ലാദേശ് ബാറ്റിംഗിന് മൂന്നാം ദിവസം 195-ന് അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫികര്‍ റഹിം (74), മഹ്മുദുല്ലാഹ്(39) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
Story Highlights-India vs Bangladesh, 2nd Test, day 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here