മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; ബിജെപി എംപി ശരത് പവാറിന്റെ വസതിയിൽ

രാഷ്ട്രീയ നാടകം തുടരുന്ന മഹാരാഷ്ട്രയിൽ അനുനയ നീക്കവുമായി ബിജെപി. എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ബിജെപി എംപി സഞ്ജയ് കക്കഡെ അദ്ദേഹത്തിന്റെ വസതിയിലെത്തി. ഫഡ്‌നവിസ് സർക്കാരിനെതിരെ ത്രികക്ഷി സഖ്യം നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ബിജെപി എംപി അനുനയ നീക്കവുമായി ശരത് പവാറിന്റെ വസതിയിൽ സന്ദർശനത്തിനെത്തിയത്.

എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും ശരത് പവാറിന്റെ വസതിയിലെത്തിയിട്ടുണ്ട്. പാർട്ടി നേതാവ് ചഗ്ഗൻ ഭുജ്പാൽ രാവിലെ പവാറിനെ കാണാനാനെത്തുകയും 50 എംഎൽഎമാരും തങ്ങൾക്കൊമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

കൂറുമാറ്റം ഭയന്ന് എൻസിപി എംഎൽഎമാരെ പോവെയ്‌ലിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പാർട്ടിയിൽ നിന്നും അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാരും സ്വന്തം പാളയത്തിൽ തിരിച്ചെത്തി.

Story highlights- Maharashtra, NCP, Congress, BJP, Ajit pavar, sarat pavar, devendra fadnavis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top