ബിജെപിയുമായി എന്‍സിപി സഖ്യം രൂപീകരിക്കില്ല: അജിത്തിനെ തള്ളി ശരത് പവാര്‍

മഹാരാഷ്ട്രയില്‍ ബിജെപിയുമായി എന്‍സിപി സഖ്യം രൂപീകരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാരുണ്ടാക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശരത് പവാറിന്റെ പ്രതികരണം.
ബിജെപിയുമായി സഖ്യം രൂപവത്കരിക്കുമോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരത് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് എന്‍സിപി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താനിപ്പോഴും എന്‍സിപിയിലാണെന്ന് അജിത് പവാര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അജിത് പവാറിന്റെ പ്രസ്താവന തെറ്റാണെന്നും അത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കുമെന്നും ശരത് പവാര്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here