Advertisement

ഷഹ്‌ലയുടെ മരണം: പ്രതി ചേർക്കപ്പെട്ട ഡോക്ടർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും

November 24, 2019
1 minute Read

വയനാട് സുൽത്താൻ ബത്തേരിയിലെ ഷഹ്‌ലയുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടർ ജിസ മെറിൻ ജോയ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മുതിർന്ന അഭിഭാഷകരോട് നിയമോപദേശം തേടിയ ജിസ നാളെ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്നാണ് സൂചന.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസായതിനാൽ ജില്ലാ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് നേരിട്ട് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനൊരുങ്ങുന്നത്.

Read Also: വയനാട്ടിലെ സ്‌കൂളുകൾ വൃത്തിയാക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ

കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം നഗരസഭയിലും സർവ്വജന സ്‌കൂളിലുമെത്തി പരിശോധന നടത്തി.

സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്വപ്പെട്ട് വിദ്യാർത്ഥി കൂട്ടായ്മ നാളെ മുതൽ നിരാഹാരം തുടങ്ങും. സംഭവത്തിൽ സ്‌കൂളിനെതിരെ പ്രതികരിച്ച ഏതാനും കുട്ടികൾക്ക് നേരെ ഭീഷണി സന്ദേശങ്ങൾ വരുന്നതായി കാണിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

shahla, dr.jisa merin joy, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top