ഷഹ്‌ല ഷെറിന്റെ മരണം: സ്‌കൂളിനും അധ്യാപകർക്കുമെതിരെ നിലകൊണ്ട വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി

ഷഹ്‌ല ഷെറിന്റെ മരണത്തിൽ സ്‌കൂളിനും അധ്യാപകർക്കുമെതിരെ ചാനലുകളിൽ സംസാരിച്ച വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി. ചാനലുകൾ ഉടൻ മടങ്ങിപ്പോകുമെന്നും ശേഷവും ഇവിടെ പഠിക്കാനുള്ളതാണെന്ന കാര്യം മറക്കേണ്ടെന്നുമാണ് ഭീഷണി.
സ്‌കൂളിലെ വിദ്യാർത്ഥിനി വിസ്മയയുടെ അച്ഛനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ ബാലാവകാശ കമ്മീഷന് മുൻപാകെ വിസ്മയ മൊഴി നൽകിയതിന് പിന്നാലെയാണ് സ്‌കൂളിലെ തന്നെ മറ്റ് ചില രക്ഷിതാക്കൾ ഭീഷണിയുമായി രംഗത്തെത്തിയത്.
Read Also: ഷഹ്‌ല ഷെറിന്റെ മരണം; ആന്റിവെനം ഇല്ലെന്ന ഡോക്ടറുടെ വാദം തള്ളി ഡിഎംഒ
സ്‌കൂളിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ചാനലുകാർ നാളെ മടങ്ങിയാലും നിങ്ങളുടെ കുട്ടിക്ക് ഇവിടെ പഠിക്കാനുള്ളതാണെന്നുമാണ് രക്ഷിതാക്കൾ വിസ്മയയുടെ പിതാവ് രാജേഷിനോട് ഭീഷണി സ്വരത്തിൽ പറഞ്ഞത്.
എന്നാൽ ഷഹ്‌ലയ്ക്ക് നീതി കിട്ടാൻ വേണ്ടി പറഞ്ഞ കാര്യങ്ങളിലൊന്നും ഖേദമില്ലെന്നും താൻ പറഞ്ഞു കൊടുത്ത കാര്യങ്ങളല്ല കുട്ടി മാധ്യമങ്ങളോട് പറഞ്ഞതെന്നും പിതാവ് രാജേഷ് പറഞ്ഞു.
ഇതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട താലൂക്ക് ആശുപത്രി ഡോക്ടർ ജിസ മെറിൻ ജോയ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ മുതിർന്ന അഭിഭാഷകരോട് നിയമോപദേശം തേടി. സ്‌കൂളിൽ ക്ലാസുകൾ പുനഃരാരംഭിക്കുന്ന കാര്യത്തിൽ വൈകീട്ട് ചേരുന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമാകും.
shahla sherin, wayanad,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here