മഹാരാഷ്ട്ര; ഗവർണറുടെ നടപടി പക്ഷപാതകരം; ശിവസേന സുപ്രിംകോടതിയിൽ

മഹാരാഷ്ട്ര രാഷ്ട്രപതി പ്രതിസന്ധി തുടരുന്നതിനിടെ ത്രികക്ഷി സഖ്യം നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ശിവസേനയുടെ വാദമാണ് ആദ്യം നടക്കുന്നത്. ഗവർണർ ചട്ടങ്ങൾ ലംഘിച്ച് മുൻവിധിയോടെ പ്രവർത്തിച്ചുവെന്ന് ശിവസേനയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ പറഞ്ഞു. ഇന്നുതന്നെ വിശ്വാസവോട്ട് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിസഭ ചേരാതെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഇത് ശരിയായ നടപടിയല്ലെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത് പൊതുമധ്യത്തിലില്ല. ഗവർണറുടേത് പക്ഷപാതകരമായ നടപടിയാണ്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാര്യങ്ങളാണ് നടക്കുന്നത്. ഗവർണർ പ്രവർത്തിക്കുന്നത് മറ്റാരുടേയോ നിർദേശ പ്രകാരമാണെന്നും അഭിഭാഷകൻ പറഞ്ഞു.
ബിജെപി-സേന സഖ്യം തകർന്നുവെന്ന് കപിൽ സിബൽ പറഞ്ഞു. ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമെന്നും കപിൽ സിബൽ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here